കോതമംഗലത്ത് മധ്യവയസ്കൻ വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ; സംരക്ഷണം ഏറ്റെടുക്കാതെ ബന്ധുക്കൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സാമൂഹിക വകുപ്പ് ഏറ്റെടുക്കണമെങ്കിൽ സംരക്ഷണ ചിലവും പരിചരിക്കുന്നതിന് ആളെ നൽകണമെന്നുമാണ് നിബന്ധന. ഇതിന് ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നാണ് വാർഡ് മെമ്പറായ മാരിയപ്പൻ പറയുന്നത്.
നിസ്സാർ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ മാമലകണ്ടം പ്രദേശത്ത്
മധ്യ വയസ്സ്ക്കൻ വീട്ടിൽ പുഴുവരിച്ച നിലയിൽ. പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് കാലിലെ വ്രണങ്ങളിൽ നിന്നും പുഴുവരിച്ച നിലയിൽ വീടിൻ്റെ വരാന്തയിൽ കണ്ടെത്തിയത്.
ഇതുവഴി പോയ നെല്ലിക്കുഴി സ്വദേശി ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗോപിയുടെ ദുരിതജീവിതം പുറം ലോകമറിയുന്നത്. വീടിന്‍റെ വരാന്തയില്‍ അവശനിലയിൽ ഒരാള്‍ കിടക്കുന്നത് കണ്ട ഷാജി ഗോപിയുടെ നില വീഡിയോയിൽ പകർത്തി പുറംലോകത്തെത്തിച്ചു.
advertisement
മാനസിക വെല്ലുവിളി നേരിടുന്ന ഗോപി ഏക്കർ കണക്കിന് സ്വത്തിന് ഉടമയാണ്. വിവാഹിതനല്ലാത്ത ഇയാൾക്ക് സഹോദരന്മാരുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. മുമ്പ് കുട്ടമ്പുഴ പോലീസും സാമൂഹിക-രാഷ്ട്രിയ പ്രവർത്തകരും വിഷയത്തിൽ ഇടപ്പെട്ടങ്കിലും ബന്ധുക്കൾ വഴങ്ങാതിരിക്കുകയായിരുന്നു.
ഭക്ഷണം പോലും തനിയെ കഴിക്കാൻ കഴിയാതെ നിലയിലാണ്. കാൽമുട്ടിന് താഴെ വ്രണങ്ങൾ പൊട്ടിയൊലിച്ച് ഇപ്പോൾ പുഴുവരിക്കുന്ന നിലയിലാണ്.സാമൂഹിക വകുപ്പ് ഏറ്റെടുക്കണമെങ്കിൽ സംരക്ഷണ ചിലവും പരിചരിക്കുന്നതിന് ആളെ നൽകണമെന്നുമാണ് നിബന്ധന. ഇതിന് ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നാണ് വാർഡ് മെമ്പറായ മാരിയപ്പൻ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2020 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോതമംഗലത്ത് മധ്യവയസ്കൻ വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ; സംരക്ഷണം ഏറ്റെടുക്കാതെ ബന്ധുക്കൾ