Covid 19 | ഡൊണാൾഡ് ട്രംപിന്‍റെ നില മെച്ചപ്പെടുന്നതായി ഡോക്ടർ; പക്ഷെ അദ്ദേഹത്തിന് നിര്‍ദേശിച്ച മരുന്ന് ഗുരുതര രോഗികള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ട്

Last Updated:

ട്രംപിന്‍റെ ആരോഗ്യനിലയിൽ അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു. എന്നാൽ നില വളരെ മെച്ചപ്പെട്ടെന്ന് അറിയിച്ച് ട്രംപിന്‍റെ വീഡിയോയും പിന്നാലെയെത്തി

വാഷിംഗ്ടൺ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാർ. വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ.സീൻ കോൻലിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടു.തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു വാക്കുകൾ. ചികിത്സയിലിരിക്കുന്ന ട്രംപിന്‍റെ ഓക്സിജൻ ലെവൽ കഴിഞ്ഞ ദിവസം രണ്ടു തവണ കുറഞ്ഞിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിൻ സപ്ലിമെന്‍റൽ ഓക്സിജൻ നൽകേണ്ടതായും വന്നു എന്ന കാര്യം അറിയിച്ചു കൊണ്ടാണ് പ്രസിഡന്‍റിന്‍റെ ആരോഗ്യനില സംബന്ധിച്ച വിവരം അദ്ദേഹം പുറത്തുവിട്ടത്.
നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യം ട്രംപ് അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ച അന്നു തന്നെ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ട്രംപിനെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയിരുന്നു. നിലവിൽ അവിടെ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം.
advertisement
ട്രംപിന്‍റെ ആരോഗ്യനിലയിൽ അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു. എന്നാൽ നില വളരെ മെച്ചപ്പെട്ടെന്ന് അറിയിച്ച് ട്രംപിന്‍റെ വീഡിയോയും പിന്നാലെയെത്തി. ഇതിന് പിന്നെലെയാണ്ന ഡോക്ടറുടെയും പ്രതികരണം. ട്രംപിന് കടുത്ത പനിയുണ്ടായിരുന്നു. ഓക്സിജൻ ലെവലും കുറഞ്ഞു. ഇതു കൊണ്ട് സപ്ലിമെന്‍റൽ ഓക്സിജൻ നൽകേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടു വരികയാണ് എന്നാണ് ഡോക്ടർ അറിയിച്ചത്.
advertisement
ബ്ലഡിലെ ഓക്സിജന്‍ ലെവൽ കുറഞ്ഞ സമയത്ത് ട്രംപിന് നൽകിയ ഒരു സ്റ്റീറോയിഡ് സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഡെക്സാമെതാസോൺ എന്ന മരുന്നാണ് പ്രസിഡന്‍റിന് നൽകിയതെന്ന് ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്നതാണെന്നും നേരിയ ലക്ഷണമുള്ള രോഗികളിൽ പ്രതികൂലഫലം ഉണ്ടാകുമെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
Covid 19 | ഡൊണാൾഡ് ട്രംപിന്‍റെ നില മെച്ചപ്പെടുന്നതായി ഡോക്ടർ; പക്ഷെ അദ്ദേഹത്തിന് നിര്‍ദേശിച്ച മരുന്ന് ഗുരുതര രോഗികള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ട്
Next Article
advertisement
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
  • പുത്തൂക്കരിയിൽ 60 ഏക്കർ പാടശേഖരത്തിൽ ആമ്പൽ വസന്തം, ബോട്ട് യാത്രകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • ആമ്പൽ കാഴ്ചകൾ രാവിലെ 10 മണിവരെ, ബോട്ട് യാത്ര വൈകുന്നേരം വരെ, ഗ്രാമീണ ജീവിതം ആസ്വദിക്കാം.

  • പുത്തൂക്കരിയിൽ കനാൽ ടൂറിസം, ദേശാടനപ്പക്ഷികൾ, നാടൻ ഭക്ഷണം, ഉത്തരവാദിത്ത ടൂറിസം മിഷൻ.

View All
advertisement