ഇന്റർഫേസ് /വാർത്ത /Kerala / കിരൺകുമാറിന് എതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

കിരൺകുമാറിന് എതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കും: മന്ത്രി ആന്റണി രാജു

ആന്റണി രാജു

ആന്റണി രാജു

വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഭർത്താവ് കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി. കൂടാതെ, വകുപ്പുതല അന്വേഷണം ഉൾപ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ​ഗതാ​ഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശവും നൽകി.

വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കിരണിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഭിന്നലിംഗക്കാരെ 'വെറുപ്പുളവാക്കുന്നവര്‍' എന്ന് വിശേഷിപ്പിച്ചു; പ്രസിഡന്റിന് വേണ്ടി മാപ്പപേക്ഷിച്ച് ചെക്ക് പൗരന്മാര്‍

കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കിരൺ കുമാറിനെ വിട്ടു നൽകിയിരുന്നു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്മയ തൂങ്ങിമരിച്ച വീട്ടിലും കിരൺ കുമാറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. വിസ്മയ തൂങ്ങി മരിച്ച ശുചിമുറിയിൽ കിരൺകുമാറിന്റെ സാന്നിധ്യത്തിൽ ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

സക്കർബെർഗിന്റെ അപരനെ കണ്ടെത്തുന്നവർക്ക് 3 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് പൊലീസ്

പോരുവഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവൻ സ്വർണം അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അതേസമയം, വിസ്മയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ പെട്ടെന്നു തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിസ്മയ പഠിച്ച കോളേജിലും അന്വേഷണസംഘം എത്തിയിരുന്നു. പന്തളത്തെ ആയുർവേദ മെഡിക്കൽ കോളേജിൽ എത്തിയ അന്വേഷണ സംഘം തെളിവെടുക്കുകയായിരുന്നു.

First published:

Tags: Vismaya, Vismaya Death, Vismaya death case