നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ NSS ആസ്ഥാനത്തെത്തി; സന്തോഷമെന്ന് ജി. സുകുമാരൻ നായർ
- Published by:Rajesh V
- news18-malayalam
Last Updated:
ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല- ജി സുകുമാരൻ നായർ
കോട്ടയം: നിയുക്തമന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർത്ഥന നടത്തി. ഗണേഷിന്റെ മന്ത്രിസ്ഥാനത്തിൽ സന്തോഷമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജി സുകുമാരൻ നായർ പ്രതികരിച്ചു.
ഗണേഷ് ഒരിക്കലും എൻഎസ്എസിന് എതിരാകില്ലെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
അനാവശ്യപ്രശ്‌നങ്ങളിൽ എൻഎസ്എസ് ഇടപെടാറില്ലെന്ന് ഗണേഷ് കുമാറും പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹപൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്നും തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ് അദ്ദേഹമെന്ന് ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസും സർക്കാരും സ്വതന്ത്രരാണ് രണ്ടും വ്യത്യസ്തവുമാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
advertisement
ഇടതുമുന്നണി ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരള കോൺഗ്രസ് ബി നേതാവായ കെ ബി ഗണേഷ്‌കുമാറും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടരവർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
ഇതിനെ ഗണേഷിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രധാന പങ്കുള്ള കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് എൽഡിഎഫും മുഖ്യമന്ത്രിയും പിന്‍മാറണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
December 24, 2023 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ NSS ആസ്ഥാനത്തെത്തി; സന്തോഷമെന്ന് ജി. സുകുമാരൻ നായർ