പവർ ​ഗ്രൂപ്പിൽ അം​ഗമാണോ? ഞാൻ ഈ നാട്ടുകാരനേ അല്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ

Last Updated:

പാലേരിമാണിക്യത്തിൽ ഒഡീഷന് ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് കഴുത്തിൽ സ്പർശിച്ചെന്നും തട്ടിമാറ്റി രക്ഷപ്പെട്ടെന്നുമായിരുന്നു ആരോപണം

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ആരോപണങ്ങളിൽ പ്രതികരിക്കാതെ മന്ത്രി ​ഗണേഷ് കുമാർ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലും പവർ ​ഗ്രൂപ്പിൽ അം​ഗമാണോ എന്ന ചോദ്യത്തിനുമാണ് ​ഗണേഷ് പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത്.
ഞാൻ ഈ നാട്ടുകാരനല്ലെന്നും താനിപ്പോൾ സിനിമയിൽ ഇല്ലെന്നും സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള മറുപടി മുഖ്യമന്ത്രി പറഞ്ഞതാണെന്നുമായിരുന്നു ​ഗണേഷ് കുമാർ പറഞ്ഞത്. ​കെഎസ്ആർടിസിയെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ മറുപടി പറയാമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. പാലേരിമാണിക്യത്തിൽ ഒഡീഷന് ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് കഴുത്തിൽ സ്പർശിച്ചെന്നും തട്ടിമാറ്റി രക്ഷപ്പെട്ടെന്നുമായിരുന്നു ആരോപണം. ഇതിനെ തുടർന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രം​ഗത്ത് എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പവർ ​ഗ്രൂപ്പിൽ അം​ഗമാണോ? ഞാൻ ഈ നാട്ടുകാരനേ അല്ലെന്ന് മന്ത്രി ​ഗണേഷ് കുമാർ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement