Thrikkakara By-Election | സ്ഥാനാര്‍ഥി ഇരുന്നത് റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിൽ: വിശ്വാസത്തെയും സഭയെയും വലിച്ചിഴക്കരുത് : മന്ത്രി പി.രാജീവ്
- Published by:Arun krishna
- news18-malayalam
Last Updated:
ചില ചിഹ്നങ്ങള്‍ കാണുമ്പോള്‍ വല്ലാതെ ഹാലിളകുന്നത് എന്തിനാണെന്നും രാഷ്ട്രീയം പറയാനില്ലാതെ വല്ലാതെ കിടന്നുരുളുകയാണ് പ്രതിപക്ഷനേതാവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽഡിഎഫ് സ്ഥാനാര്‍ഥി (LDF Candidate) ഡോ.ജോ ജോസഫിനെതിരായ (Dr,Jo Joseph) ആരോപണങ്ങള്‍ യു.ഡി.ഫ് അവസാനിപ്പിക്കണമെന്ന് മന്ത്രി പി.രാജീവ് (P.Rajeev) റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിലാണ് സ്ഥാനാര്‍ഥി ഇരുന്നത്, മതചിഹ്നമല്ല അത്. വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന് പി.രാജീവ് ആവശ്യപ്പെട്ടു.
ചില ചിഹ്നങ്ങള്‍ കാണുമ്പോള്‍ വല്ലാതെ ഹാലിളകുന്നത് എന്തിനാണെന്നും രാഷ്ട്രീയം പറയാനില്ലാതെ വല്ലാതെ കിടന്നുരുളുകയാണ് പ്രതിപക്ഷനേതാവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴച്ച് അപഹസിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. നിക്ഷിപ്ത താൽപര്യക്കാരാണു വിവാദത്തിലേക്കു സഭാ നേതൃത്വത്തെ വലിച്ചിഴച്ചതെന്നു രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും പറഞ്ഞതു യുഡിഎഫ് നേതൃത്വത്തിനുള്ള മറുപടിയാണ്.
എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു ലെനിൻ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്കു ലഭിച്ച അംഗീകാരത്തിൽ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ ഡോക്ടർക്കു പൂച്ചെണ്ടു നൽകി സംസാരിച്ചതിൽ എന്താണു തെറ്റ്? വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്നും രാജീവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2022 10:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election | സ്ഥാനാര്‍ഥി ഇരുന്നത് റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിൽ: വിശ്വാസത്തെയും സഭയെയും വലിച്ചിഴക്കരുത് : മന്ത്രി പി.രാജീവ്