മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ സ്വാതന്ത്ര്യം കിട്ടാത്ത വിഭാഗം; മാസപ്പടി വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്
- Published by:Arun krishna
- news18-malayalam
Last Updated:
വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്. ഫോട്ടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.
കണ്ണൂര്‍ : ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അവര്‍ക്ക് മനസാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.  മാധ്യമ ഉടമകളുടെ താല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകരെന്നും  അന്തിച്ചര്‍ച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചത്.
2016 മുതല്‍ 2021 വരെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ എങ്ങനെയാണ് മാധ്യമ ഉടമകളുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി  വേട്ടയാടിയതെന്ന് നമ്മള് കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിച്ചര്‍ച്ചകള്‍ വിശ്വസിച്ച് മലയാളികള്‍ പോളിംഗ് ബൂത്തില്‍ പോയിരുന്നെങ്കില്‍ എല്‍ഡിഎഫിന് 140 മണ്ഡലങ്ങളിലെ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവച്ച പണം ലഭിക്കില്ലായിരുന്നു. അതിനാല്‍ 2021 ലെ തെരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്ന ചില മാധ്യമ ഉടമകള്‍ക്കേറ്റ കനത്ത പ്രഹരം തന്നെയാണെന്ന് മന്ത്രി പറഞ്ഞു.
advertisement
ഇപ്പോഴുണ്ടായ വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്. വിവാദ വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്.  ഫോട്ടോഗ്രാഫറെ അയച്ചാല്‍ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 15, 2023 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമപ്രവര്‍ത്തകര്‍ ഇതുവരെ സ്വാതന്ത്ര്യം കിട്ടാത്ത വിഭാഗം; മാസപ്പടി വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്



