'നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം' പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും വിലക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
'തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി'
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ പിശക് സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതിനെതിരെ ശക്തമായ നടപടിയെടുത്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി. അദ്ധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
advertisement
'പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു.
ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുകൾ ചേർത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
തിരുത്തലുകൾ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ് സി ഇ ആർ ടി വെബ്‌സൈറ്റിൽ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്.
advertisement
ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ ആ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്'- മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നാലാംക്ലാസ് പരിസരപഠനം കൈപ്പുസ്തകത്തിലാണ് ഗുരുതരപിഴവ് വന്നത്. 'കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന നേതാജി പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മനിയിലേക്ക് പലായനംചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യസംഘടന രൂപവത്കരിച്ച് ബ്രിട്ടനെതിരേ പോരാടി' - ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
advertisement
അധ്യാപകരും സംഘടനകളുമൊക്കെ പരാതിയുമായി SCERTയെ സമീപിച്ചു. നേതാജിയെ ജപ്പാന്‍കാരുടെ ചെരിപ്പുനക്കിയെന്ന് വിശേഷിപ്പിച്ചവരും അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചവരുമൊക്കെ അദ്ദേഹത്തെ പാഠപുസ്തകത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് എബിവിപിയും രംഗത്തെത്തി.
പിശക് ശ്രദ്ധയില്‍പ്പെട്ടതോടെ, 'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന്' എന്ന പരാമര്‍ശം ഒഴിവാക്കി പുതിയ കൈപ്പുസ്തകം പുറത്തിറക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 19, 2025 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം' പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും വിലക്ക്