സ്കൂൾ യുവജനോത്സവത്തിലെ സദ്യ വിവാദത്തിനു ശേഷം പഴയിടം മോഹനൻ നമ്പൂതിരിക്ക് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ. സി പി എമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി പഴയിടത്തിന്റെ പാലാ കുറിച്ചിത്താനത്തെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി പിന്തുണയറിയിച്ചത്.
‘സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പിണക്കവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു വരുന്ന കാര്യത്തിൽ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും എന്നാണ് കരുതുന്നതെന്നും’ വി എൻ വാസവൻ പ്രതികരിച്ചു.
മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച തിരുമേനിയെ ഞങ്ങള്‍ക്ക് മാറ്റിനിര്‍ത്താനോ മറക്കാനോ എങ്ങനെ കഴിയുമെന്ന് മന്ത്രി വാസവൻ ചോദിച്ചു. ‘ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുള്ള അനീതിയാകും അത്. തിരുമേനിയോടുള്ള ആത്മ ബന്ധം അതു മാത്രമല്ല. നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഞങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട്. നന്മ നിറഞ്ഞ മനസാണ് അദ്ദേഹത്തിന്റേത്. ആ മനസ്സ് സൗഹൃദം കൂട്ടിയുറപ്പിക്കാനിടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാനും പങ്കുചേരുന്നു. ഇക്കാര്യം അറിയിച്ച് ആ സമയത്ത് തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം ചെയ്ത സേവനത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ ആധികാരികമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നന്മനിറഞ്ഞ മനസ്സുള്ള തിരുമേനിയാണ്,’ വാസവന്‍ പറഞ്ഞു.
Also read-‘മുഹമ്മദ് റിയാസും യൂത്ത് ലീഗും താലിബാൻ വക്താക്കളോ?’ വി.മുരളീധരൻ
കലോത്സവത്തിന് ഇനി ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏത് നല്ല കാര്യത്തിന്റെ മുന്‍പിലും അദ്ദേഹം വരും, ഒരിക്കലും സമൂഹത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന മനസല്ല തിരുമേനിയുടേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാല്‍, കലോത്സവത്തിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ചുള്ള തീരുമാനം മാറ്റുന്ന കാര്യത്തെ കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ‘വാസവനെ സര്‍ക്കാര്‍ പ്രതിനിധിയായി കാണുന്നില്ലെന്നും ജ്യേഷ്ഠ സഹോദരനായാണ് കാണുന്നത്,’ പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.