സഹകരണ സംഘങ്ങൾക്ക് ഇനി പൊതുലോഗോയും ബോർഡും; മന്ത്രി വാസവൻ പ്രകാശനം ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
കാർഷികമേഖലയും സഹകരണ മേഖലയും തമ്മിലുള്ള നാഭീനാള ബന്ധത്തിന്റെ സൂചകമായി പച്ചനിറത്തിലാണ് ബോർഡ്
പാലക്കാട്: കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് ഇനി പൊതുലോഗോയും ബോർഡും. 69ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ സഹകരണ മന്ത്രി വി.എൻ. വാസവനാണ് ഇത് പ്രകാശനം ചെയ്തത്.
Also Read- ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
കേരള സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൊതുജനങ്ങൾക്കും സഹകാരികൾക്കും വ്യക്തമായി തിരിച്ചറിയുന്നതിനും, ആധികാരികത ഉറപ്പ് വരുത്തുന്നതിനുമാണ് സംഘങ്ങൾക്ക് ഏകീകൃതമായ ഒരു ബോർഡ് ഏർപ്പെടുത്തുന്നത്. എല്ലാ സഹകരണ സംഘങ്ങളിലും ഈ ബോർഡ് സ്ഥാപിക്കണം. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ സഹകാരികളെയും, പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ഏകീകൃത ബോർഡ് എന്ന ആശയത്തിന്റെ പ്രസക്തി വലുതാണന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.
advertisement
കാർഷികമേഖലയും സഹകരണ മേഖലയും തമ്മിലുള്ള നാഭീനാള ബന്ധത്തിന്റെ സൂചകമായി പച്ചനിറത്തിലാണ് ബോർഡ്. ഇത് ഒരു സഹകരണ സ്ഥാപനം എന്ന് എഴുതിയിരിക്കുന്ന ബോർഡിൽ, ഒന്നിക്കാം മുന്നേറാം സമൂഹ നന്മയ്ക്കായി എന്ന മുദ്രാവാക്യവും കേരള സഹകരണ നിയമപ്രകാരം രജിസ്ട്രചെയ്ത സ്ഥാപനം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം വൃത്താകാരത്തിൽ പിങ്കും വെള്ളയും പശ്ചാതലത്തിൽ സപ്തവർണ്ണങ്ങളിൽ ഉയർന്നു നിൽക്കുന്ന കൈകളും ഈച്ച് ഫോർ ഓൾ ഓൾ ഫോർ ഈച്ച് എന്ന് ഇംഗ്ളീഷിൽ രേഖപ്പെടുത്തിയതാണ് ലോഗോ. നിലവിൽ സംഘങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ മാറ്റി സ്ഥാപിക്കാതെ തന്നെ വകുപ്പ് തയ്യാറാക്കിയ ഏകീകൃത ബോർഡ് കൂടി സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2022 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹകരണ സംഘങ്ങൾക്ക് ഇനി പൊതുലോഗോയും ബോർഡും; മന്ത്രി വാസവൻ പ്രകാശനം ചെയ്തു