Ministers car Accident | മന്ത്രി വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോട്ടയത്ത് പാമ്പാടിയില്‍ വെച്ചായിരുന്നു അപകടം.
കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ(Minister V N Vasavan) കാര്‍ അപകടത്തില്‍(Accident) പെട്ടു. പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോട്ടയത്ത് പാമ്പാടിയില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗണ്‍മാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Accident | കൊച്ചിയിൽ കൂട്ടവാഹനാപകടം; കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ചു; 20 പേർക്ക് പരിക്ക്
കൊച്ചി (Kochi) ഇടപ്പള്ളിയിൽ കൂട്ട വാഹനാപകടം (Accident). ഇടപ്പള്ളി സിഗ്നലിൽ വെച്ച് കെഎസ്ആർടിസി ബസും (KSRTC) ശബരിമല തീർത്ഥാടകരുടെ (Sabarimala Pilgrims) വാഹനവും ഉൾപ്പെടെ നാലോളം വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.
advertisement
ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതോടെ ആദ്യം മിനി ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിലോറി ശബരിമല തീർത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയും തീർത്ഥാടകരുടെ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
advertisement
അതേസമയം, അടുത്തിടെ സർവ്വീസ് നടത്തിയ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. ഈ റൂട്ടിൽ സ്ഥിരമായി ഓടുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2022 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ministers car Accident | മന്ത്രി വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു