Fire accident| തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം

Last Updated:

ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്

തിരുവനന്തപുരം: പിആർഎസ് ആശുപത്രിക്ക് (PRS Hospital)സമീപം വൻ തീപിടുത്തം. ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഗോഡൗണിനുള്ളിൽ വൻ തീപിടുത്തമാണുണ്ടായത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. ഗോഡൗണിനുള്ളിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. സമീപത്തു നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.
ഗോഡൗണിനോട് ചേർന്ന് അഞ്ചോളം കടകളും പുറകിലായി ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാർ മാറ്റിയെന്നാണ് വിവരം.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
കുടുംബ വഴക്കിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു. മതിലകം പൊലീസ് സ്റ്റേഷനിൽ (Mathilakam Police Station) ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മതിലകം സി കെ വളവ് പരേതനായ പുതിയ വീട്ടിൽ അബൂബക്കറുടെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.
advertisement
കുടുംബ വഴക്കിനെ തുടർന്ന് മുംതാസിന്‍റെ മകൻ ഷാജഹാന്‍റെ ഭാര്യ നിസ്മ ഭർതൃമാതാവ് മുംതാസിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടൻ തന്നെ ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുംതാസ് മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fire accident| തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടുത്തം
Next Article
advertisement
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
'പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി
  • സുജിത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് അധികസേനയെ വിളിച്ച് കസ്റ്റഡിയിലെടുത്തു.

  • പൊലീസിനെ തല്ലിയ ആളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്നു കരുതുന്നത് ശരിയാണോ എന്ന് ചോദിച്ചു.

  • പൊലീസിനെ തല്ലിയതുള്‍പ്പടെ 11 കേസിലെ പ്രതിയാണ് സുജിത്ത് എന്ന് കെ വി അബ്ദുൽ ഖാദർ പറഞ്ഞു.

View All
advertisement