SilverLine| കെ.റെയില്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ നിഗൂഢ ശക്തികള്‍: എംകെ മുനീർ
- Published by:Naseeba TC
- news18-malayalam
Last Updated:
പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് തെളിവാണെന്നും എം.കെ മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു
കോഴിക്കോട്: കെ റെയില്‍ സംവാധത്തില്‍ (Panel debate on SilverLine)നിന്നും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്റെ ഐ.ടി സെക്രട്ടറി ആയിരുന്ന ജോസഫ് സി മാത്യുവിനെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ നിഗൂഢ ശക്തികളാണെന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. അലോക് വര്‍മ്മയും ശ്രീധർ രാധാകൃഷ്ണനും പിന്‍മാറിയത് സംവാദം സുതാര്യമായല്ല നടക്കുന്നതെന്നതിന് തെളിവാണ്.
കേരളത്തിലെ പരിസ്ഥിതിതി സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിച്ച് സംവദിക്കുന്ന ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് ഭരണ സംവിധാനം എത്രമാത്രം പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് തെളിവാണെന്നും എം.കെ മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശ്രീ ജോസഫ് സി. മാത്യുവിനെ കെ റെയിലിനെ കുറിച്ചുള്ള സംവാദത്തില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നറിഞ്ഞപ്പോള്‍ വളരെ നിരാശയാണ് തോന്നിയത്. കെ റെയിലിനെതിരെ വസ്തുനിഷ്ഠമായി സംസാരിക്കുന്നവരെയും യുക്തി സഹിതം എതിര്‍ക്കുന്നവരെയും ഭരണപരമായും കായികമായും നേരിടുക എന്നതാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നിഗൂഢമായ ചില ശക്തികള്‍ കെ-റെയിലിന് പിറകിലുണ്ടോ എന്നത് സംശയതിനിടയാക്കുന്നുണ്ട്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പുറമെ അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്നും പിന്മാറിയതും സംവാദം സുതാര്യമല്ല എന്നതിന് അടിവരയിടുന്നതാണ്.
advertisement
Also Read-കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്
കെ-റെയില്‍ കല്ലിടുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പോലീസും സിപിഎമ്മും ഒരു വശത്ത് കായികമായി നേരിടുമ്പോള്‍ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെയും സാമ്പത്തികാഘത്തെയും കുറിച്ച് പഠിച്ചു കൊണ്ട് വാദങ്ങള്‍ നിരത്തുന്ന ജോസഫ്. സി. മാത്യുവിനെ പോലെയുള്ളവരെ ഭരണപരമായുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേവലം ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളിലൂടെ കെ റെയിലിനെ വിശുദ്ധ പശു ആക്കിക്കളയാമെന്ന വ്യാമോഹം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2022 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SilverLine| കെ.റെയില്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ നിഗൂഢ ശക്തികള്‍: എംകെ മുനീർ