Breaking | മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വർഷം ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു
ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പത്തനംതിട്ടിയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് അദ്ദേഹം ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ഹാര്‍വഡ് ബിസിനസ് സ്കൂളില്‍ നിന്ന് എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം,
ചെറുപ്പത്തില്‍ തന്നെ കുടുംബ ബിസിനസില്‍ പങ്കാളിയായി. 1979 ല്‍ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയര്‍മാനാകുന്നത്. ബിസിനസ് രംഗത്തുള്ള സഹോദരന്മാരില്‍ മൂത്തയാളാണ് എം.ജി. ജോര്‍ജ്. ആദ്യം മുത്തൂറ്റ് ഫിനാന്‍സ് എംഡിയും തുടര്‍ന്നു പിതാവിന്റെ മരണ ശേഷം ചെയര്‍മാനുമായി.
കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വർഷം മാസിക റിപ്പോർട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു. 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി. 93 ലാണ് ചെയർമാനായി ചുമതലയേറ്റത്. ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്നു.
advertisement
ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകള്‍ സജ്ജമാക്കിയ അദ്ദേഹം യുഎസ്‌എ, യുഎഇ, സെന്‍ട്രല്‍ അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും മുത്തൂറ്റ് എന്ന് പേര് വളർത്തി.
ഇന്ത്യന്‍ ധനികരുടെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരില്‍ 26-ാം സ്ഥാനത്താണ് ഇദ്ദേഹം. വ്യവസായ പ്രമുഖര്‍ക്കുള്ള ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഐഎംഎ) അവാര്‍ഡ്, ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഏഷ്യന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ തുടങ്ങിയവയും നേടി.
advertisement
ഭാര്യ: സാറ ജോര്‍ജ് ( ന്യൂഡല്‍ഹി സെന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ഡയറക്ടര്‍), മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എംഡി, മുത്തൂറ്റ് ഫിനാന്‍സ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍), അലക്സാണ്ടര്‍ എം. ജോര്‍ജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാന്‍സ്, ന്യൂഡല്‍ഹി), പരേതനായ പോള്‍ എം.ജോര്‍ജ്, മരുമക്കള്‍: തെരേസ, മെഹിക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2021 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു