എൻ വാസു; 27ാമത്തെ വയസിൽ പഞ്ചായത്ത് പ്രസിഡന്റ്; 67ാമത്തെ വയസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഒടുവിൽ സ്വർണക്കൊള്ളയിൽ പ്രതി
- Published by:Rajesh V
- news18-malayalam
Last Updated:
പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയുള്ള പദിവിയിലെത്തിയ വാസുവിന്റെ സർവീസ് യാത്ര അപൂർവതകൾ നിറഞ്ഞതാണ്
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ഇന്ന് അറസ്റ്റിലായ എൻ വാസു. രണ്ട് തവണ ദേവസ്വം കമ്മീഷണറും രണ്ടുവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ വാസുവിന്റെ അറസ്റ്റോടെ കേസിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. അറസ്റ്റിലേക്ക് നയിച്ചത് മുരാരി ബാബുവിന്റെയും സുധീഷ് കുമാറിന്റയും മൊഴികളാണ്. പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയുള്ള പദവിയിലെത്തിയ വാസുവിന്റെ സർവീസ് യാത്ര അപൂർവതകൾ നിറഞ്ഞതാണ്.
ആരാണ് എൻ.വാസു ?
- കൊല്ലം കുളക്കട സ്വദേശി, അഭിഭാഷകൻ
- 1979ൽ തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നി മത്സരത്തിനിറങ്ങി.
- കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ കിഴക്ക് വാർഡിൽ നിന്ന് സിപിഎം ടിക്കറ്റിൽ ജയം.
- 27-ാമത്തെ വയസിൽ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തിൽ. 1988ൽ വീണ്ടും ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി.
- 2006-11 കാലത്ത് എക്സൈസ് മന്ത്രി പി കെ ഗുരുദാസന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി.
- അതിനുശേഷം 2010 നവംബർ 10 ന് ദേവസ്വം കമ്മീഷണറായി. 2018 ഫെബ്രുവരി 2ന് വീണ്ടും ദേവസ്വം കമ്മീഷണറായി.
- രണ്ട് തവണ ദേവസ്വം കമ്മീഷണർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാൾ.
- 2019 നവംബറിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. കമ്മീഷണർ സ്ഥാനത്ത് നിന്നിറങ്ങി 7 മാസത്തിനുശേഷമായിരുന്നു ഇത്.
- ദേവസ്വം കമ്മീഷണർ സ്ഥാനത്ത് നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദത്തിലേക്കെത്തുന്ന ആദ്യത്തെയാളും വാസുവാണ്.
- 2019 ഡിസംബർ 9ന് ഉണ്ണികൃഷ്ണൻ വിവാദ ഇ-മെയിൽ അയച്ചപ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു വാസു.
- സ്വര്‍ണപ്പാളികൾ ചെമ്പുപാളികളെന്നാക്കിയ കേസിലെ മൂന്നാം പ്രതി.
- ശബരിമല സ്വർണമോഷണ കേസിൽ അഞ്ചാമനായി 2025 നവംബർ 11 ന് അറസ്റ്റ് ചെയ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 11, 2025 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ വാസു; 27ാമത്തെ വയസിൽ പഞ്ചായത്ത് പ്രസിഡന്റ്; 67ാമത്തെ വയസിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഒടുവിൽ സ്വർണക്കൊള്ളയിൽ പ്രതി


