നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Last Updated:

മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി

നാസർ ഫൈസി കൂടത്തായി
നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബയിൽ നിന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി രാജിവച്ചു. മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണ് രാജി. വെള്ളിയാഴ്ച വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു.
ചൊവ്വാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഖുത്തുബ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ലീഗ് ‌അനുകൂല ചേരിയുടെ നേതാവായ നാസർ ഫൈസി. സമസ്തയുടെ പോഷക സംഘടനകളിൽ നിന്ന് ലീഗ് അനുകൂലികളെ പുറന്തള്ളുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് നാസർ ഫൈസിക്കെതിരെ നീക്കം നടന്നത്.
ഈ മാസം 24 നു തന്നെ താൻ രാജി സമർപ്പിച്ചതായി നാസർ ഫൈസി കൂടത്തായി അറിയിച്ചു. സമസ്ത മുശവറ അംഗങ്ങളെയും സാദിഖലി തങ്ങളെയും വ്യക്തിപരമായി പോലും അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഘടനയുടെ ഭാരവാഹികളെ കുറിച്ചും താൻ ഉന്നയിച്ച കാര്യത്തിൽ തെളിവുകൾ ബോധ്യപ്പെടുത്താൻ അടുത്ത പ്രവർത്തക സമിതിയിൽ അവസരം നൽകണമെന്നും നാസർ ഫൈസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
advertisement
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സമസ്ത ലീഗ് തർക്കം വീണ്ടും രൂക്ഷമാവുകയാണ്. സാദിഖലി തങ്ങളും ജിഫ്രി തങ്ങളും മുൻകൈയെടുത്ത് സമവായ നീക്കങ്ങൾ നടത്തിയെങ്കിലും പുതിയ സംഭവവികാസങ്ങളോടെ ചേരിപോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്. നേരത്തെ ലീഗ് അനുകൂലിയായ മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കാനും പ്രശ്നം പരിഹരിക്കാനോ സമസ്ത നേതൃത്വം ഇതുവരെയും തയാറായിട്ടില്ല.
Summary: Nasar Faizy Koodathai has resigned as the General Secretary of Jamiyyathul Khutba, an affiliated organization of Samastha. His resignation comes in the wake of a no-confidence motion brought against him by a faction opposed to the Muslim League. Nasar Faizy Koodathai has announced that he will clarify the situation by holding a press conference on Friday.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Next Article
advertisement
നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
  • നാസർ ഫൈസി കൂടത്തായി ജംഇയ്യത്തുൽ ഖുത്തുബ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു.

  • മുസ്‌ലിം ലീഗ് വിരുദ്ധ വിഭാഗം നാസർ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.

  • വെള്ളിയാഴ്ച വാർത്താസമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നാസർ ഫൈസി അറിയിച്ചു.

View All
advertisement