advertisement

ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഒരു വേദിയിൽ രണ്ട് വരന്മാർ; പിന്നാലെയെത്തി പോലീസ്

Last Updated:

യുവതിയെ വിവാഹം കഴിക്കാൻ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള വരന്മാർ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്

News18
News18
ആഗ്ര: ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ വിവാഹവേദിയിലെത്തിയത് രണ്ട് വരന്മാർ. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖതൗലി പ്രദേശത്താണ് സംഭവം. യുവതിയെ വിവാഹം കഴിക്കാൻ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള വരന്മാർ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. എന്നാൽ സംഭവത്തിനിടയിൽ വധുവിന് പ്രായപൂർത്തിയായില്ലെന്ന പരാതിയുമായി ചൈൽഡ് ഹെൽപ്‌ലൈൻ കൂടി എത്തിയതോടെ വിവാഹ ചടങ്ങുകൾ പോലീസ് തടഞ്ഞു.
ഷാംലിയിൽ നിന്നും മീററ്റിൽ നിന്നുമാണ് വരന്മാർ തങ്ങളുടെ ബന്ധുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയുമായി തങ്ങളുടെ വിവാഹമാണ് ഉറപ്പിച്ചതെന്ന് രണ്ട് പക്ഷവും അവകാശപ്പെട്ടതോടെ തർക്കം രൂക്ഷമായി. തുടർന്ന് ഗ്രാമവാസികളിലൊരാൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വിവാഹം ആറുമാസം മുൻപ് ഷാംലി സ്വദേശിയായ പ്രദീപ് കുമാറുമായി നിശ്ചയിച്ചതായിരുന്നു. എന്നാൽ വിവാഹത്തിന് തൊട്ടുതലേന്ന് പ്രദീപിന്റെ സഹോദരൻ മരിച്ചു. സഹോദരന്റെ മരണത്തെത്തുടർന്ന് വിവാഹം നടക്കുമോ എന്ന കാര്യത്തിൽ പ്രദീപിന്റെ കുടുംബം വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് തിങ്കളാഴ്ച വൈകുന്നേരം മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച രണ്ട് പേരും വിവാഹസംഘവുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയതാണ് സംഘർഷത്തിന് കാരണമായത്.
advertisement
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘവും ചൈൽഡ് ഹെൽപ്‌ലൈൻ ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും കുടുംബത്തിന് അത് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് പെൺകുട്ടിയെ 'വൺ സ്റ്റോപ്പ് സെന്ററിലേക്ക്' മാറ്റി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് ഉറപ്പുവരുത്താൻ വൈദ്യപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ പെൺകുട്ടിയെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഖതൗലി എസ്എച്ച്ഒ ദിനേഷ് ചന്ദ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഒരു വേദിയിൽ രണ്ട് വരന്മാർ; പിന്നാലെയെത്തി പോലീസ്
Next Article
advertisement
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ഇടനിലക്കാർ വഴി ശ്രമിച്ചുവെന്ന് ആരോപണം
ഇറാനെ ആക്രമിക്കുന്നതിന് മുൻപ് പ്രതിരോധ ഫണ്ടുകളിൽ നിക്ഷേപിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി ശ്രമിച്ചുവെന്ന് ആരോപണം
  • ഇറാനെതിരായ സൈനിക നീക്കത്തിന് മുൻപ് യുഎസ് പ്രതിരോധ സെക്രട്ടറി നിക്ഷേപം പരിശോധിച്ചു

  • മോർഗൻ സ്റ്റാൻലി ബ്രോക്കർ ബ്ലാക്ക്‌റോക്ക് ഡിഫൻസ് ഫണ്ടിൽ ദശലക്ഷങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ചു

  • പെന്റഗൺ വക്താവ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിമാറുന്നു

View All
advertisement