ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ
- Published by:user_57
- news18-malayalam
Last Updated:
"മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. കണ്ണൻ മാമനെ തിരികെ വേണം." സഹോദരീപുത്രന്റെ പ്രതികരണം
തൃശ്ശൂർ: മുൻപ് കലാഭവൻ മണിക്ക് എതിരെയും, ഇപ്പോൾ അദ്ദേഹത്തിന്റെ അനുജൻ രാമകൃഷ്ണന് നേരേയും നടക്കുന്ന ജാതിവിവേചനം സഹിയ്ക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ. കലാഭവൻ മണിയുടെയും ആർ.എൽ.വി. രാമകൃഷ്ണൻ്റെയും സഹോദരിയുടെ മകനായ കലാഭവൻ രഞ്ജിത്തിൻ്റെയാണ് പ്രതികരണം.
"മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. ജാതീയമായ ഏത് അവസ്ഥയായാലും ഇനി ഞങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല. കണ്ണൻ മാമനെ തിരികെ വേണം," രഞ്ജിത് പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തുടരുന്ന രാമകൃഷ്ണൻ്റെ ഇന്റെൻസീവ് കെയർ യൂണിറ്റിന് പുറത്ത് കാത്ത് നിൽക്കുകയാണ് കലാഭവൻ രഞ്ജിത്. സംഗീത നാടക അക്കാദമിയിൽ രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തെ നിയമപരമായി നേരിടുമെന്നും രഞ്ജിത് ന്യൂസ് 18 നോട് പറഞ്ഞു.
advertisement
അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്ത അവതരണത്തിന് എതിര് നിൽക്കുന്നതെന്നും അല്ലാതെ കെ.പി.എ.സി. ലളിത അല്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ഓൺലൈൻ നൃത്താവതരണത്തിന് രാമകൃഷ്ണൻ അപേക്ഷ നൽകുന്നതിനെ അനുകൂലിച്ചിരുന്ന ആളാണ് കെ.പി.എ.സി. ലളിത. സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാവും ലളിത രാമകൃഷ്ണനെ തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതെന്നും രഞ്ജിത് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 04, 2020 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ