മറ്റുസംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തിലെ വിലാസത്തിലേക്ക് മാറ്റം സാധ്യമാകണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണം
തൃശൂർ: കേരളത്തിന് പുറത്തുനിന്നെടുത്ത ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ വ്യവസ്ഥയുമായി മോട്ടേർ വാഹന വകുപ്പ്. കേരളത്തിലെ വിലാസത്തിലേക്ക് മാറ്റം സാധ്യമാകണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണം.
കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേൽവിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം.
അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാൽ സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
advertisement
മറ്റു സംസ്ഥാനങ്ങളിൽ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തിൽ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 22, 2024 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറ്റുസംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം


