'ജനറൽ സീറ്റിൽ വനിതകൾ വേണ്ട'; മുസ്‌ലിം ലീഗിൻ്റെ വനിതാസ്ഥാനാർഥികൾക്കെതിരെ സമസ്ത
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംവരണ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതിനാണ് മുസ്ലിം ലീഗിന് സമസ്ത അനുവാദം നൽകിയതെന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം
നിയമസഭാ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ വനിതാ സ്ഥാനാർത്ഥികളെ നിർത്താനുള്ള മുസ്ലീം ലീഗ് തീരുമാനത്തിനെതിരെ സമസ്ത. ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതിൽ സമസ്തയ്ക്ക് യോജിപ്പില്ല എന്ന് മുശാവറ അംഗം ഉമര്‍ഫൈസി മുക്കം. സംവരണ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതിനാണ് മുസ്ലിം ലീഗിന് സമസ്ത അനുവാദം നൽകിയതെന്നും സമസ്തയ്ക്കൊപ്പം നിൽക്കുന്നതാണ് മുസ്ലിം ലീഗിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മുസ്ലിം ലീഗ് മാറ്റിനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായി നിയമ തിരഞ്ഞെടുപ്പിലേക്ക് 2 വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ മുസ്ലീമും മറ്റേയാൾ ഹിന്ദുവും ആണ്. പേരാമ്പ്രയിൽ മത്സരിക്കുന്ന ഫാത്തിമ തഹലീയ, കൂത്തുപറമ്പിൽ മത്സരിക്കുന്ന ജയന്തി രാജൻ എന്നിവരാണ് നിയമസഭയിലേക്ക് മുസ്ലീം ലീഗ് ജനത്തിൽ ജനവിധി തേടുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയ കാലത്ത് മുസ്ലിംലീഗിന്റെ അന്നത്തെ നേതാക്കൾ സമസ്തയോട് അഭിപ്രായം ചോദിച്ചിരുന്നു. സംവരണ സീറ്റുകളിൽ നിർബന്ധമായ ഒരു അവസ്ഥ വന്നതുകൊണ്ട് സ്ത്രീകളെ നിർത്താമെന്നും ജനറൽ സീറ്റിൽ അത് അനുവദിച്ചു കൊടുക്കേണ്ടതില്ല എന്നുമുള്ള മറുപടിയായിരുന്നു അന്ന് സമസ്ത നൽകിയത്.ആ തീരുമാനമായിരുന്നു മുസ്ലിം ലീഗ് ഇന്നുവരെ തുടർന്നുപോന്നിരുന്നത്. ഇപ്പോൾ അതിൽ മാറ്റം കാണുന്നുണ്ട്. അത് സമസ്തയുടെ ഫത്വയുമായി യോജിച്ചു പോകുന്നതല്ല.
advertisement
പ്രാപ്തരായ ആണുങ്ങൾ ജനറൽ സീറ്റിൽ നിൽക്കാനാണ് സമസ്ത അനുവാദം കൊടുത്തത്.കേരളത്തിലെ മുസ്ലിം ഭൂരിപക്ഷം സമസ്തയുടെ ആളുകൾ ആണ്.ആയതുകൊണ്ട് തന്നെ മുസ്ലിം ലീഗ് സമസ്തക്കൊപ്പം നിൽക്കുന്നതാണ് നല്ലതെന്നും സമസ്തയുടെ നിലപാടിന് വിരുദ്ധമായ ഒരു ആദർശം സ്വീകരിക്കുന്നത് ഒരു മുസ്ലിം സംഘടനയ്ക്ക് ചേരുന്നതല്ല എന്നും ഉമർഫൈസി മുക്കം റിപ്പോർട്ടറിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 28, 2026 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനറൽ സീറ്റിൽ വനിതകൾ വേണ്ട'; മുസ്‌ലിം ലീഗിൻ്റെ വനിതാസ്ഥാനാർഥികൾക്കെതിരെ സമസ്ത








