നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി

  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി

  ജൂലൈ രണ്ടിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

  highcourt

  highcourt

  • Share this:
  കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ്  അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

  മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്   അഭിഭാഷകനായ ജോണ്‍ നുംപേലി, ഡോക്ടര്‍ പ്രവീണ്‍ ജി പൈ എന്നിവർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
  TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു [NEWS]
  ജൂലൈ രണ്ടിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത്  എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് ബുധനാഴ്ച അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അനുമതി കൂടാതെ സംഘടിപ്പിച്ച  സമരങ്ങള്‍ക്കെതിരെ എത്ര  കേസെടുത്തെന്ന കണക്കും അറിയിക്കണം. ഹര്‍ജിയില്‍ ബുധനാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും.
  Published by:Aneesh Anirudhan
  First published: