Kochi Metro | ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈലിലും എടുക്കാം

Last Updated:

മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്യണം 

കൊച്ചി മെട്രോ
കൊച്ചി മെട്രോ
ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷിനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയില്‍ (Kochi Metro) യാത്ര ചെയ്യാനുളള ടിക്കറ്റ് എടുക്കാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന QR കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.
ഇതിനായി മൊബൈല്‍ ഫോണില്‍ 'Kochi 1' ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.
പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന QR കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവില്‍ നിന്ന് ഏതുസമയത്തും QR കോഡ് ടിക്കറ്റ് സ്‌കാനിംഗിനായി എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 18004250355 എന്ന നമ്പരില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.
advertisement
കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യം
കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. 21- ാം തിയതി വ്യാഴാഴ്ച മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും. പ്രായമായവര്‍ക്ക് സുഗമമായി മെട്രോയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എല്ലാ സ്റ്റേഷനുകളിലും വീല്‍ചെയറും ലഭ്യമാക്കിയിട്ടുണ്ട്.
advertisement
കൊച്ചി മെട്രോ ഇനി പേട്ടയിലേക്കും
പേട്ടയ്ക്കും SN ജംഗ്ഷനുമിടയിൽ കൊച്ചി മെട്രോ സർവീസ് ജൂണിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ. ഈ മാസം അവസാനം മുതൽ ട്രയൽ റൺ തയാറെടുപ്പുകൾ ആരംഭിക്കും. വടക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
പാളങ്ങളിലെ വേഗ പരീക്ഷണങ്ങൾ പൂർത്തിയായെങ്കിലും മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധന മെയ് മാസത്തിൽ നടക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് നടപ്പിലാക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് പേട്ട-എസ്എൻ ജംഗ്ഷൻ സ്ട്രെച്ച് [ഘട്ടം 1 (എ) എക്സ്റ്റൻഷൻ]. പേട്ട വരെയുള്ള ആദ്യഘട്ടത്തിന്റെ ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനായിരുന്നു.
advertisement
Summary: Now passengers can take tickets to travel in Kochi Metro in their smart phones. The Kochi1 app available in Google Playstore can be downloaded for the purpose and QR scanned at the entrance gates at the Metro station
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kochi Metro | ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈലിലും എടുക്കാം
Next Article
advertisement
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
  • സമൂഹത്തെ ഉണര്‍ത്തുക ലക്ഷ്യമെന്ന് ബഹാഉദ്ദീന്‍ നദ്‌വി, മന്ത്രിമാരുടെ അവിഹിതം പ്രസ്താവനയില്‍ ഉറച്ചു.

  • ഉമര്‍ ഫൈസി ശിവപാര്‍വതിയെ അധിക്ഷേപിച്ചയാളാണെന്നും തനിക്കെതിരെ പറയുന്നതെന്നും നദ്‌വി പറഞ്ഞു.

  • ജിഫ്രി തങ്ങള്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു, വിവാദം തുടരുന്നു.

View All
advertisement