'തെരഞ്ഞെടുപ്പിന് പിന്തുണ തേടി; ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു'; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
പ്രസ്താവന സതീശൻ തിരുത്തണം അല്ലെങ്കിൽ അയാള്‍ രക്ഷപെടില്ല അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം സന്ദര്‍ശിച്ചശേഷം ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
തെരഞ്ഞെടുപ്പിനുമുമ്പ് വി.ഡി. സതീശന്‍ ചങ്ങനാശ്ശേരിയില്‍വന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍തന്നെ താന്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്.
advertisement
അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് ഇനി തിരുത്തണം. അല്ലെങ്കില്‍ രക്ഷപ്പെടില്ല. ജനിച്ച സമുദായത്തെ സ്‌നേഹിക്കാത്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2022 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെരഞ്ഞെടുപ്പിന് പിന്തുണ തേടി; ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു'; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍