ലഹരി വിരുദ്ധ പ്രചാരണവുമായി എൻഎസ്എസ്; കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഏപ്രിൽ 12ന് ലഹരി വിരുദ്ധ ദിനം ആചരിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു
ലഹരി വിരുദ്ധ പ്രചാരണത്തിനൊരുങ്ങി എൻഎസ്എസ്.ഏപ്രിൽ 12ന് ലഹരിവിരുദ്ധ ദിനം ആചരിക്കുമെന്നും കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ലഹരിയെ നേരിടാൻ സർക്കാരും ജനങ്ങളും രക്ഷകർത്താക്കളും ഒരേ മനസ്സോടുകൂടി മുന്നിട്ടിറങ്ങണമെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് കൊച്ചുകുട്ടികൾക്കുപോലും ലഹരിവസ്‌തുക്കൾ ലഭിക്കുന്ന സാഹച ര്യത്തിലെത്തി നിൽക്കുകയാണ്. രാസലഹരിയുടെ ഉപയോഗം ഓരോ വീട്ടിലും സംഘർഷങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്ന ഈ ദുരവസ്ഥ വളരെ ഭയാനകവും വേദനാജനകവുമാണ്.
ലഹരിവിരുദ്ധപ്രവർത്തനം നടത്തുക എന്നത് നായർ സർവീസ് സൊസൈറ്റിയുടെ ആരംഭകാലം മുതലുള്ള നയമാണെന്നും ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നടത്താൻ വിദഗ്ദ്ധരായ ആളുകളുടെ സഹായം ലഭ്യമാക്കിക്കൊണ്ട് ഏപ്രിൽ 12 ശനിയാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക് സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണദിനമായി ആചരിക്കുമെന്നും ജി സുകുമാരൻ നായർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
April 10, 2025 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലഹരി വിരുദ്ധ പ്രചാരണവുമായി എൻഎസ്എസ്; കരയോഗങ്ങൾ കേന്ദ്രീകരിച്ച് അവബോധ യോഗങ്ങൾ നടത്തും