ശിശുദിനം ആഘോഷിക്കാൻ പിറന്ന ആശുപത്രിയിൽ 'പഞ്ചരത്നങ്ങൾ'

Last Updated:

On Children's Day, Uthram quintuplets visit hospital they were born | തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലായിരുന്നു പഞ്ചരത്നങ്ങളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ , ഉത്രജൻ എന്നിവർ ജനിച്ചത്

ശിശുദിനാഘോഷത്തിന് മിഴിവേകി എസ്.എ.ടി. ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും പങ്കെടുത്തു.
1995-ൽ വെഞ്ഞാറമ്മൂട് സ്വദേശിനി രമാദേവിയ്ക്ക് എസ്.എ.ടി.യിൽ
ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെ വിശിഷ്ടാതിഥികളായി ക്ഷണിച്ചു കൊണ്ടാണ് ഇത്തവണ ആശുപത്രി അധികൃതർ ശിശുദിനം ആലോഷിച്ചത്. ചടങ്ങിൽ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിവർക്കൊപ്പം പങ്കെടുത്തു.
റിക്രിയേഷൻ ഹാളിൽ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ ഉദ്ഘാടനം ചെയ്തു.
നവംബർ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
കുട്ടികളെ ധൈര്യവും സന്തോഷവും വെടിഞ്ഞ് ജീവിക്കാൻ സാഹചര്യമൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എ.ടി.യിൽ 2016 ബാച്ചിലെ എം.ഡി. പീഡിയാട്രിക്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാർവതി എസ്. മേനോന് പ്രൊഫ. സതി മെമ്മോറിയൽ ഗോൾഡ് മെഡൽ ടീക്കാ റാം മീണ സമ്മാനിച്ചു.
ആശുപത്രി വാർഡുകളിൽ, രോഗീപരിചരണത്തിന് മികച്ച വാർഡായി തെരഞ്ഞെടുക്കപ്പെട്ട മൂന്നാം വാർഡിലെ ജീവനക്കാർക്കും ഏറ്റവും വൃത്തിയുള്ള വാർഡായി തെരഞ്ഞെടുത്ത നാലാം വാർഡിലെ ജീവനക്കാർക്കും മീണ ഉപഹാരങ്ങൾ നൽകി. വിശിഷ്ടാതിഥികളായ പഞ്ചരത്നങ്ങളെയും ആദരിച്ചു.
advertisement
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ എ. സന്തോഷ് കുമാർ. ഗൈനക്കോളജി വിഭാഗം മേധാവി ഡോ: നിർമ്മല, ഡോ: വി.കെ. ദേവകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. അനിത, ഡോ. സൂസൻ ഉതുപ്പ്, ആർ.എം.ഒ. മാരായ ഡോ: പ്രിയശ്രീ, ഡോ: വിജയകുമാർ, നേഴ്സിംഗ് ഓഫീസർ അനുരാധ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മജീഷ്യൻ ഭരതിന്റെ മാജിക് ഷോയും നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിശുദിനം ആഘോഷിക്കാൻ പിറന്ന ആശുപത്രിയിൽ 'പഞ്ചരത്നങ്ങൾ'
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement