വാളയാർ വാഹനാപകടം: ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു
Last Updated:
തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായിരുന്നു വാഹനാപകടത്തിൽ മരിച്ചത്.
പാലക്കാട്: കഴിഞ്ഞദിവസം വാളയാറിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരനാണ് ഇന്ന് മരിച്ചത്. കോയമ്പത്തൂർ സ്വദേശി റിസ്വാൻ ആണ് മരിച്ചത്.
ഇതോടെ മരിച്ചവരുടെ എണ്ണം ആറ് ആയി.
ശനിയാഴ്ച പാലക്കാട് വാളയാറിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചിരുന്നു. കണ്ടെയ്നർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായിരുന്നു വാഹനാപകടത്തിൽ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2019 3:17 PM IST