തിരുവനന്തപുരം: പൊഴിയൂർ കാരോടിൽ അമ്മയോടൊപ്പം സഞ്ചരിക്കുകയായിരുന്ന മകൻ സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു. കൂടെ സഞ്ചരിക്കുകയായിരുന്നു ഇരട്ട സഹോദരനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊഴിയൂർ അമ്പലിക്കോണം എൽ പി സ്കൂളിലെ വിദ്യാർത്ഥി പവിൻ സുനിൽ (5) ആണ് മരിച്ചത്.
ഇരട്ട സഹോദരൻ നിതിൻ സുനിലിനോടൊപ്പം അമ്മ മിനിയുമൊത്ത് സ്കൂട്ടറിൽ സ്കൂളിലേക്കുള്ള യാത്രയായിരുന്നു അപകടം. മാറാടി തോട്ടിലേക്ക് നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു. സ്കൂട്ടറിന്റെ അടിയിൽപ്പെട്ട പവിനെ പാറശാല ജനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരൻ നിതിൻ സുനിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊഴിയൂർ പൊലീസ് തുടർ നടപടി സ്വീകരിച്ചു.
കൊല്ലത്ത് യുവ ഡോക്ടർ പനി ബാധിച്ച് മരിച്ചു
പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. കൊല്ലം ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ചു മരിച്ചു. മഠത്തിൽ കാരണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരൻ -അംബിക ദമ്പതികളുടെ മകളാണ് സുബി ചന്ദ്രശേഖരൻ.
കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുബി മരിച്ചത്. സഹോദരങ്ങൾ: സുചിത്ര (കാനഡ), മനു മുരളി.
കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിൽ
കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിലായി. പാലക്കാട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ദേവസഹായം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പന്നിക്ക് വെച്ച് കെണിയിൽ യുവാവ് അകപ്പെട്ടതെന്ന് നിഗമനം. കെണി വെച്ചത് താനാണെന്ന് ദേവസഹായം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Thiruvananthapuram