UDF| മുന്നണി യോഗം ബഹിഷ്കരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; കോൺഗ്രസിലെ തർക്കം മുന്നണി നേതൃത്വത്തിലേക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
നേതാക്കൾ ബഹിഷ്കരിച്ചത് സർക്കാരിനെതിരായ സമരപരിപാടികൾ ചർച്ചചെയ്യാൻ ചേർന്ന നിർണായക യോഗം
തിരുവനന്തപുരം: കോൺഗ്രസിലെ (Congress) ആഭ്യന്തര തർക്കങ്ങൾ യുഡിഎഫിലും (UDF) പ്രകടമാകുന്നു. സർക്കാരിനെതിരായ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ഉമ്മൻചാണ്ടിയും (Oommen Chandy) രമേശ് ചെന്നിത്തലയും (Ramesh Chennithala) പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ നിന്നും ഇരുവരും വിട്ടു നിന്നു.
കെപിസിസിയുടെ (KPPCC)പുതിയ നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ കടുത്ത അതൃപ്‌തിയിലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃസംഘടന നിർത്തി വെക്കണമെന്ന ഇരുവരുടെയും ആവശ്യം കെപിസിസി നേതൃത്വം പരിഗണിച്ചില്ല . ഹൈക്കമാൻഡും ഗ്രൂപ്പുകളെ അവഗണിച്ചു. അതൃപ്‌തി പരസ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും മുന്നണി യോഗത്തിൽ നിന്നും വിട്ടു നിന്നത് എന്നാണ് സൂചന.
advertisement
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ഇരുനേതാക്കളും പങ്കെടുത്തിരുന്നു. ഇതിനുശേഷം മുന്നണി യോഗത്തിനു എത്തുമെന്നായിരുന്നു സൂചനയെങ്കിലും രണ്ടുപേരും വീടുകളിലേക്ക് മടങ്ങുകയാണ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ഉമ്മൻചാണ്ടി പങ്കെടുക്കാത്തത് എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണമെങ്കിലും ഉമ്മൻചാണ്ടി ഇത് നിഷേധിച്ചു.
തങ്ങളെ പൂർണമായി അവഗണിക്കുന്നു എന്ന വിലയിരുത്തൽ ഉള്ള ഗ്രൂപ്പ് നേതാക്കൾ പ്രതിഷേധം പരസ്യമായി അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങൾ എന്നാണ് സൂചന.
സർക്കാരിനെതിരായ നിർണായക സമരപരിപാടികൾ പ്രഖ്യാപിക്കാൻ ആയിരുന്നു ഇന്ന് യോഗം ചേർന്നത്. കെ-റെയിൽ സമരവും അട്ടപ്പാടി ശിശു മരണവും യുഡിഎഫ് പ്രധാന പ്രചരണ വിഷയമാക്കുക ആണ്. കണ്ണൂരിൽ ആയതിനാൽ എന്നാൽ കെപിസിസി പ്രസിഡൻറ് കെ സുധാകരനും യോഗത്തിൽ പങ്കെടുത്തില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രതിപക്ഷനേതാവ് തയ്യാറായതുമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 29, 2021 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
UDF| മുന്നണി യോഗം ബഹിഷ്കരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; കോൺഗ്രസിലെ തർക്കം മുന്നണി നേതൃത്വത്തിലേക്കും