അവസാന ദിനവും പ്രതിപക്ഷബഹളം; സഭ ബഹിഷ്ക്കരിച്ചു

Last Updated:
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും സഭയിൽ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച് ഇറങ്ങിപ്പോയി. സഭാകവാടത്തിൽ നടക്കുന്ന എം എൽ എ മാരുടെ സത്യഗ്രഹം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. മൂന്ന് പ്രതിപക്ഷ അംഗങ്ങളാണ് സഭാ കവാടത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ഇന്ന് സഭ അവസാനിക്കുന്നതിനാൽ സഭയ്ക്കുള്ളിലെ സമരം അവസാനിപ്പിച്ചേക്കും. സഭയ്ക്ക് പുറത്ത് സമരം തുടങ്ങുന്നത് സംബന്ധിച്ച് ഇന്നത്തെ യുഡിഎഫ് യോഗം ചർച്ച ചെയ്യും.
വനിതാ മതിലിനെതിരായ നിലപാടും പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. ഇത് വനിതാ മതിൽ അല്ല, വർഗീയ മതിലാണെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ആലപ്പുഴയിൽ വനിതാ മതിലിന്‍റെ രക്ഷാധികാരിയായി പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി. വരുംദിവസങ്ങളിലും വനിതാമതിലിനെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് യുഡിഎഫ് നീക്കം. ഇക്കാര്യങ്ങളൊക്കെ ഇന്ന് ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും.
ശബരിമല വിഷയത്തിന്‍റെ പേരിൽ എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസപ്പെട്ടത്. രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂർണമായും നടന്നത്. എല്ലാ ദിനവും ചോദ്യോത്തരവേളയിൽത്തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേൽക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് പതിന്നാലാം നിയമസഭയുടെ പതിമൂന്നാം സെഷൻ ആരംഭിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവസാന ദിനവും പ്രതിപക്ഷബഹളം; സഭ ബഹിഷ്ക്കരിച്ചു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement