P A Muhammad Riyas | 'വേദനയെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ' ; വിവാഹ വാര്‍ഷിക ദിനത്തില്‍ റിയാസിന്‍റെ കുറിപ്പ്

Last Updated:

2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. 

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ് (P.A Muhammad Riyas) .  ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് അദ്ദേഹം ഭാര്യ വീണയെ പറ്റി കുറിച്ചിരിക്കുന്നത്. 2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്.  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൾ.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 
ഇന്ന് വിവാഹ വാർഷികം…നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ 
'മുഖ്യമന്ത്രിയും കുടുംബവുമായി ഞാൻ ഒരുപാട് തവണ ചര്‍ച്ച നടത്തി; ഓര്‍മിപ്പിച്ചു കൊടുക്കാം': സ്വപ്ന
advertisement
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി  ക്ലിഫ് ഹൗസില്‍ വെച്ച് താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. താന്‍ ജയിലില്‍ കിടന്ന സമയത്ത് തന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം' സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
advertisement
എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം. ഞാൻ നിരപരാധിയാകാൻ ശ്രമിക്കുന്നില്ല, രഹസ്യമൊഴി നൽകിയത് നിരപരാധിയാകാനല്ല,ഏത് ശിക്ഷ അനുഭവിക്കാനും തയ്യാറാണ്, ജയിലിൽ ഇട്ട് അടിച്ചു കൊല്ലാൻ ആണേലും പിന്നോട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.
advertisement
കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം.ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
തൻ്റെ രഹസ്യമൊഴിയിൽ വ്യത്യാസം ഉണ്ടെന്ന് സി പി എം നേതാക്കൾക്ക് എങ്ങനെ പറയാന്‍ കഴിയും ? സി പി എം നേതാക്കൾക്ക് രഹസ്യ മൊഴി കിട്ടിയോ എന്നും സ്വപ്ന ചോദിക്കുന്നു. കോടതി രേഖകള്‍ മുഖ്യമന്ത്രി ഇടപ്പെട്ട് ചോര്‍ത്തിയോയെന്നും സ്വപ്‌നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P A Muhammad Riyas | 'വേദനയെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ' ; വിവാഹ വാര്‍ഷിക ദിനത്തില്‍ റിയാസിന്‍റെ കുറിപ്പ്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement