മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ആത്മഹത്യാ കുറിപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നാട്ടിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്.
ചെന്നൈ: പളനിയില്‍ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍(46), ഉഷ(44) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
ഏഴു പേരാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കത്തില്‍ ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയിട്ടുണ്ട്. നാട്ടിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്.
കുട്ടികളെ സഹായിക്കണമെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്.
advertisement
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2022 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ആത്മഹത്യാ കുറിപ്പ്