BREAKING | സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

Last Updated:

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.

തിരുവനന്തപുരം: ഗാനരയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനു വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. മകൻ എം.ആർ രാജാകൃഷ്ണനായിരുന്നു സംഗീത സംവിധായകൻ. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്ത ലളിതഗാനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എഴുപതുകളിൽ മികച്ച ചെറുകഥകൾ എഴുതിയിരുന്നു. ജനയുഗം ചെറുകഥ മത്സരത്തിൽ സമ്മാനം നേടി. മാതൃഭൂമി ആഴ്ച പതിപ്പ് ജനയുഗം തുടങ്ങിയ മുഖ്യധാര മാസികകളിൽ എഴുതിയിരുന്ന എം.പി പത്മജ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
advertisement
ഓഡിയോഗ്രാഫറായ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഗായകൻ എം.ജി.ശ്രീകുമാർ എന്നിവർ ഭർതൃസഹോദരങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING | സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement