കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു

Last Updated:

സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കാമുകന്റെയും മുന്‍കാമുകന്റെയും ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്നു എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്ക (22) ആണ് മരിച്ചത്. ജൂൺ ഏഴിനാണ് മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരെ  കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ബിബിത്തുമായി നാലുവര്‍ഷത്തോളം നീണ്ട പ്രണയം അടുത്തിടെ മോനിക്ക അവസാനിപ്പിച്ചിരുന്നു. മൂന്നുമാസങ്ങള്‍ക്കു മുമ്പ് രാഹുലുമായി സൗഹൃദത്തിലായി.
TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]
സംഭവദിവസം വിദ്യാർഥിനി രാഹുലിന്റെ വീട്ടില്‍ പോയി. മോനിക്ക രാഹുലിന്റെ വീട്ടിലാണെന്ന് അറിഞ്ഞ മുന്‍ കാമുകന്‍ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടിലേക്കു പോയി.
advertisement
വീട്ടിലെത്തിയ ശേഷം ബബിത് ഹെല്‍മറ്റ് ഉഫയോഗിച്ച് മോനിക്കയുടെ തയ്ക്കടിച്ചെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്താണ് കേസിൽ ഒന്നാം പ്രതി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു
Next Article
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement