'പെണ്ണ് ആയാൽ കോൺഗ്രസിൽ തീർന്നു; ബിജെപി വേദികളിൽ സ്ത്രീകൾ മുൻനിരയിൽ': പത്മജ വേണുഗോപാൽ
- Published by:Rajesh V
- news18-malayalam
Last Updated:
''കെ മുരളീധരന് പരവതാനി വിരിച്ചാണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്നയാളാണ് കെ മുരളീധരൻ''
പത്തനംതിട്ട: പെണ്ണായാൽ കോൺഗ്രസിൽ തീർന്നുവെന്നും ബിജെപി വേദികളിൽ മുനിരയിൽ തന്നെ സ്ത്രീകളുണ്ടെന്നും പത്മജ വേണുഗോപാൽ. തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് നരേന്ദ്ര മോദിയാണെന്നും പത്മജ പറഞ്ഞു. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.
കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
advertisement
അനില്‍ ആന്‍റണിയുടെ പ്രചാരണ യോഗത്തില്‍ പത്മജ വേണുഗോപാലിന് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു. മോദിയുടെ വീടാണ് ഭാരതം. കോൺഗ്രസിന് നല്ല നേതൃത്വം ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും. കെ കരുണാകരന്റെ മകളെ കോൺഗ്രസിന് വേണ്ട. അത് കെ മുരളീധരന്, അതായത് എന്‍റെ സഹോദരന് മനസിലാകും.
കെ മുരളീധരന് പരവതാനി വിരിച്ചാണ് താൻ പോന്നത്. അല്പം വൈകി എല്ലാം മനസ്സിൽ ആകുന്നയാളാണ് കെ മുരളീധരൻ. പ്രബലമായ സമുദായം കോൺഗ്രസിൽ നിന്ന് അകന്നു. എല്ലാ ബൂത്തിലും തനിക്ക് ആള് ഉണ്ട്. വെറുതെ ബിജെപിയിൽ വന്നതല്ല. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയവർ ആണ് പാർട്ടി വിട്ടപ്പോൾ ആക്ഷേപിക്കുന്നത്. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചു ആണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
March 15, 2024 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പെണ്ണ് ആയാൽ കോൺഗ്രസിൽ തീർന്നു; ബിജെപി വേദികളിൽ സ്ത്രീകൾ മുൻനിരയിൽ': പത്മജ വേണുഗോപാൽ