'ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും'; പത്മജാ വേണുഗോപാല്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്നും പത്മജ പറഞ്ഞു
കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തുമെന്ന് പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരില്‍ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.
മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്‍റണി, കെ കരുണാകരൻ എന്നിവരുടെ മക്കളായ അനിൽ ആന്റണിയും പത്മജ വേണുഗോപാലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. പത്മജയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് ചുവടുമാറിയിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്നും പത്മജ പത്തനംതിട്ടയിലെ അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനില്‍ പറഞ്ഞിരുന്നു. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ. കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്നും പത്മജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 16, 2024 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും'; പത്മജാ വേണുഗോപാല്‍