കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
കണ്ണൂർ പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി ഭക്ഷിച്ച രണ്ട് യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ യു പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: കാസര്‍ഗോഡ് 17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതും വായിക്കുക: കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാർത്ഥിയും തമ്മിലടിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി പി രാജീവൻ, എം വീണ, ഡ്രൈവർ ആർ കെ രജീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Location :
Kannur,Kannur,Kerala
First Published :
September 11, 2025 1:53 PM IST