കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വോട്ടു വർധന ഉണ്ടാക്കാനായില്ലെന്നു മാത്രമല്ല കൈയ്യിലുണ്ടായിരുന്നതും ചോർന്ന അവസ്ഥയിലാണ് ബി.ജെ.പി. ഇതിനു പുറമെ വോട്ടുകച്ചവടത്തിന്റെ പേരുദോഷവും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏഴായിരത്തോളം വോട്ടുകളുടെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ എണ്ണായിരത്തോളം വോട്ടുകളുടെയും ചോർച്ചയാണ് ഉണ്ടായത്. അഞ്ച് മാസത്തിന് മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടു നേടിയ ബി.ജെപിക്ക് ഇത്തവണ 14 ശതമാനമായി.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൻ ഹരി തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാർഥി. അന്ന് 24,821 വോട്ടാണ് ലഭിച്ചത്. എന്നാൽ ഇത്തവണ അത് 18,044 മായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസിന് 26,533 വോട്ടു ലഭിച്ചിരുന്നു. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിച്ച പി.സി തോമസിനെ പതിനായിരത്തിലേറെ വോട്ടിന് ജോസ് കെ. മാണിയുടെ മുന്നിലെത്തിച്ച നിയമസഭാ മണ്ഡലമായിരുന്നു പഴയ പാലാ എന്നതും ശ്രദ്ധേയമാണ്.
Also Read
എൽഡിഎഫിന് ഒരു സീറ്റ് കൂടി; മൂന്നാമത്തെ കക്ഷിയായി എൻസിപിപാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വോട്ടെടുപ്പിന് തൊട്ടുമുൻപ്വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇത് ഇടതു സ്ഥാനാർഥിയും ഏറ്റെടുത്തു. വോട്ട് എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെങ്കിലും ഫലം പുറത്തുവന്നപ്പോൾ വോട്ടുകുറഞ്ഞത് പാർട്ടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇത് അടുത്ത് നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ആത്മവിശ്വാസത്തെയും ബാധിക്കും.
Also Read
നാലാമങ്കത്തില്‍ കപ്പുയര്‍ത്തി കാപ്പന്‍; വിജയത്തിനുള്ള 10 കാരണങ്ങള്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.