മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി

Last Updated:

യുഡിഎഫിനൊപ്പം നിന്ന് പാർ‌ട്ടി ശോഷിക്കുമ്പോൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുകയാണ് ഷിബു ബേബിജോണും എൻ കെ പ്രേമചന്ദ്രനുമെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ചിരുന്നു

ഇല്ലിക്കൽ ആഗസ്തി
ഇല്ലിക്കൽ ആഗസ്തി
തിരുവനന്തപുരം: ആർ എസ് പി സംസ്ഥാന സമിതി അംഗം ഇല്ലിക്കൽ ആഗസ്തിയെ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും വിഭാഗീയതയും നടത്തിയതിന് ഇല്ലിക്കൽ ആഗസ്തിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയ്ക്കെതിരെ 2021ൽ മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആഗസ്തി മത്സരിച്ചിരുന്നു. 60,963 വോട്ടുകൾക്കാണ് അന്ന് ആഗസ്തി പരാജയപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.
യുഡിഎഫിനൊപ്പം നിന്ന് പാർ‌ട്ടി ശോഷിക്കുമ്പോൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുകയാണ് ഷിബു ബേബിജോണും എൻ കെ പ്രേമചന്ദ്രനുമെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ചിരുന്നു. സീറ്റ് വിഭജന ചർ‌ച്ചകൾക്ക് മുൻപ് 5 സീറ്റിൽ മത്സരിച്ചിരുന്ന ആർഎസ്പിക്ക് 3 സീറ്റുകൾ മതിയെന്ന് ഷിബു ബേബി ജോൺ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവരുടെ വായടിപ്പിക്കുന്നുവെന്നും ഇല്ലിക്കൽ ആഗസ്തി പരസ്യവിമർശനം ഉയർത്തിയിരുന്നു.
Summary: RSP State Committee member Illikkal Agasthy has been expelled from the party. State Secretary Shibu Baby John announced that Agasthy was removed from primary membership due to anti-party activities and factionalism. Illikkal Agasthy had contested as the UDF candidate from the Mattannur constituency in the 2021 Assembly elections against CPM Central Committee member K.K. Shailaja. He lost that election by a staggering margin of 60,963 votes, which remains the highest-ever majority recorded in the history of the Kerala Legislative Assembly elections.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
Next Article
advertisement
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
  • ആർ എസ് പി സംസ്ഥാന സമിതി അംഗം ഇല്ലിക്കൽ ആഗസ്തിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി

  • 2021 മട്ടന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജയോട് 60,963 വോട്ടിന് ഇല്ലിക്കൽ ആഗസ്തി തോറ്റു

  • പാർട്ടി നേതാക്കൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നുവെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ച് പരസ്യ വിമർശനം നടത്തി

View All
advertisement