പാലക്കാട് കല്‍പ്പാത്തി രഥോത്സവം; നവംബര്‍ 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 06 മുതൽ 16 വരെയാണു ഈ വർഷത്തെ കൽപാത്തി രഥോത്സവം. നവംബർ 7നാണു കൽപാത്തി രഥോത്സവത്തിന് കൊടിയേറുക. 13നാണ് ഒന്നാം തേരുത്സവം. 14നു രണ്ടാം തേരുത്സവവും 15ന് മൂന്നാം തേരുത്സവവും നടക്കും. 15ന് വൈകിട്ടാണു ദേവരഥസംഗമം. രഥോത്സവത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടം അവലോകന യോഗം നടത്തി. പാലക്കാട് ജില്ലയിലെ കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവമാണ് കൽപാത്തി രഥോത്സവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
October 30, 2024 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് കല്‍പ്പാത്തി രഥോത്സവം; നവംബര്‍ 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു