Palakkad School Bus Accident: പാലക്കാട് സിമന്റ് ലോറി മറിഞ്ഞ് അപകടം: ‌ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ

Last Updated:

അപടത്തിൽ മരിച്ച നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിക്കും

News18
News18
പാലക്കാട്: കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറായ മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
അപടത്തിൽ മരിച്ച നാലു വിദ്യാർത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ വീടുകളിൽ എത്തിക്കും. കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ അടക്കംചെയ്യും. കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതേസമയം അപകടത്തിന് കാരണമായ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷമെന്ന് റിപ്പോർട്ട്. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വാഴുകയായിരുന്നു. വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമാണ് അപകടകാരണമെന്ന് നി​ഗമനം. വ്യഴാഴ്ച്ച വൈകിട്ട് നാലരയോടെ പനയമ്പാടത്താണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥിനികൾ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. കടയിൽ നിന്ന് മിഠായി വാങ്ങി ഇറങ്ങവേ കാറുമായിടിച്ച് നിയന്ത്രണം വിട്ട ലോറി അവർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. ലോറി വരുന്നതു കണ്ട ഒരു പെൺകുട്ടി മതിൽ എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Palakkad School Bus Accident: പാലക്കാട് സിമന്റ് ലോറി മറിഞ്ഞ് അപകടം: ‌ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement