ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; അവിശ്വാസപ്രമേയം ബുധനാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. ബുധനാഴ്ച അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഒരുങ്ങവെയാണ് അധ്യക്ഷ ലീലാ സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജിവച്ചത്. പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം.
ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. അതില്‍ കെ വി പ്രഭ ഉള്‍പ്പെടെയുള്ളവര്‍ വിമതരായി രംഗത്തുണ്ട്. വിമതരുടെ പിന്തുണയിലാണ് എല്‍ഡിഎഫ് ബുധനാഴ്ച അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് യുഡിഎഫിന്റെ പിന്തുണയുമുണ്ടായിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഈ വിമതരും ചേര്‍ന്നാല്‍ 18 പേരുടെ പിന്തുണയാകും.
അതേസമയം, അവിശ്വാസത്തെ ഭയന്നല്ല രാജിയെന്ന് ലിലാ സന്തോഷും യു രമ്യയും പറഞ്ഞു. പാര്‍ട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും ബിജെപി ജില്ലാ നേതൃത്വവും പറയുന്നു.
ബിജെപിയുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്. ആകെ 33 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് പന്തളത്ത് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് 5 സീറ്റുകളിലും എൽഡിഎഫ് 9 സീറ്റുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് സ്വതന്ത്രൻ വിട്ടുനിന്നു. പന്തളം നഗരസഭ എൽഡിഎഫിൽനിന്ന് കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
advertisement
ശബരിമല യുവതീ പ്രവേശന വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടെന്ന പ്രത്യേകതയും പന്തളത്തിനുണ്ട്. നഗരസഭ പിടിക്കുന്നതിൽ ഈ പ്രക്ഷോഭവും ബിജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 03, 2024 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; അവിശ്വാസപ്രമേയം ബുധനാഴ്ച