രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും.തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി സന്ദശനം നടത്തുന്നത്. 22ന് ഉച്ചയ്ക്ക് രാഷ്ട്രപതി നെടുമ്പാശ്ശേരിയില്‍ എത്തും. തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.
അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 16നാണ് ശബരിമല നട തുറക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 05, 2025 9:37 PM IST