• HOME
  • »
  • NEWS
  • »
  • kerala
  • »
  • 2009ല്‍ കോഴിക്കോട് സീറ്റ് മുഹമ്മദ് റിയാസിന് നല്‍കിയത് ഫാരിസ് അബൂബക്കര്‍; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്

2009ല്‍ കോഴിക്കോട് സീറ്റ് മുഹമ്മദ് റിയാസിന് നല്‍കിയത് ഫാരിസ് അബൂബക്കര്‍; ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ  താല്പര്യ പ്രകാരമാണ് അന്ന് മുഹമ്മദ് റിയാസിന് സീറ്റ് നൽകിയത് എന്നാണ് പിസി ജോർജ് ആരോപിക്കുന്നത്.

  • Share this:
    മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിസി ജോർജ് നിലപാടുകൾ ആവർത്തിക്കുകയാണ്. ഇതിന് പിന്നാലെയാണ് പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്ത് വന്നത്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെടുത്തിയാണ്  മുഹമ്മദ് റിയാസിനെ പിസി ജോർജ് പരാമർശിച്ചത്.  മുഖ്യമന്ത്രി പിണറായി വിജയനും ഫാരിസ് അബൂബക്കറും ആയി  ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ പിസി ജോർജ് ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് മരുമകൻ മുഹമ്മദ് റിയാസിനെതിരെ ജോർജ് ആരോപണം ഉന്നയിക്കുന്നത്.

    2009 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ്‌ വീരേന്ദ്ര കുമാറിന് നൽകാതെ മുഹമ്മദ് റിയാസിന് നൽകി. ഇതിനെ തുടർന്ന് ജനതാദൾ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയിരുന്നു. അന്ന് തന്നെ ഇത് പേയ്‌മെന്റ് സീറ്റ് എന്ന് ആരോപണം ഉയർന്നിരുന്നു. ഫാരീസ് അബൂബക്കറിന് ആണ് സിപിഎം ഈ സീറ്റ് വിറ്റത് എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. ഇത് ആരോപണം തന്നെ പിസി ജോർജ് ആവർത്തിക്കുന്നു. അന്ന് ഫാരിസ് അബൂബക്കർ ഈ സീറ്റ് നൽകിയത്  ഇന്ന് പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ആണ്.

    Also Read-PC George|'ഓഡിയോ ക്ലിപ്പ് പൊലീസ് ഉണ്ടാക്കിയത്; കേസ് കൊടുക്കാൻ വേറെ പണി ഇല്ലേ? മാന്യൻമാർ ആരേലും ആണേൽ കേസ് കൊടുക്കാം'; പിസി ജോർജ്

    മുഖ്യമന്ത്രി പിണറായി വിജയന്റെ  താല്പര്യ പ്രകാരമാണ് അന്ന് മുഹമ്മദ് റിയാസിന് സീറ്റ് നൽകിയത് എന്നാണ് പിസി ജോർജ് ആരോപിക്കുന്നത്. അന്നുമുതൽ മുഹമ്മദ് റിയാസും പിണറായി വിജയനുമായി ബന്ധമുണ്ടായിരുന്നു എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുകയാണ്.

    2004 ൽ മലപ്പുറം സമ്മേളനം മുതൽ സിപിഎം ൽ ഫാരിസിന്റെ പിടിയിൽ ആണ് എന്ന ഗുരുതര ആരോപണവും പിസി ജോർജ് ഉന്നയിക്കുന്നു. പിണറായിയുടെ മെന്റര്‍ ആണ് ഫാരിസ് അബൂബക്കർ  എന്നും പിസി ജോർജ് ആരോപിച്ചു. ഇഡി ആവശ്യപ്പെട്ടാൽ തെളിവ് കൊടുക്കാൻ തയാറാണ് എന്നും പിസി ജോർജ് പറഞ്ഞു. പിണറായി വിജയന്റെ മകന്റെയും മകളുടെയും വിവാഹത്തിനു മുന്നോടിയായി ഫാരീസ് അബൂബക്കർ എത്തിയിരുന്നു. വീണ വിജയൻ രണ്ടാമത് വിവാഹം കഴിക്കുന്നതിന് രണ്ടുദിവസം മുൻപും ഫാരിസ് എത്തിയതായി പിസി ജോർജ് ആരോപിച്ചു.

    Also Read-PC George|'ഓഡിയോ ക്ലിപ്പ് പൊലീസ് ഉണ്ടാക്കിയത്; കേസ് കൊടുക്കാൻ വേറെ പണി ഇല്ലേ? മാന്യൻമാർ ആരേലും ആണേൽ കേസ് കൊടുക്കാം'; പിസി ജോർജ്

    മുഖ്യമന്ത്രിയുടെ മക്കൾ വീണ വിജയനെതിരെ ഗുരുതരാരോപണങ്ങൾ പിസി ജോർജ് ആവർത്തിച്ചു. പിണറായിയുടെ മകൻ അമേരിക്കയിൽ സാമ്പത്തിക സ്ഥാപനത്തിന്റെ ബിസിനസ്‌ നടത്തുകയാണ്.

    വീണ കുടുംബശ്രീ യുടെ ഡാറ്റാ വിറ്റു എന്നാണ് വിവരം. ബാക്കി വിവരങ്ങൾ വൈകാതെ തരും  എന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിലെ തൊഴിൽ ഇല്ലാത്തവരുടെ ഡാറ്റാ കുടുംബശ്രീ എടുത്തു.ഈ ഡാറ്റാ ആണ് വിറ്റത്. എന്നാൽ വീണാ വിജയം തന്നെയാണ് ഇതിന് പിന്നിൽ എന്ന പൂർണമായും പറയാൻ താൻ തയ്യാറാകുന്നില്ല എന്ന് പിസി ജോർജ് പിന്നീട് തിരുത്തി. കൂടുതൽ തെളിവുകൾ കൈവന്നശേഷം വിവരങ്ങൾ പറയാം എന്നാണ് പിസി ജോർജ് വ്യക്തമാക്കിയത്. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.ഒറാക്കിൾ  കമ്പനി വീണക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് മനസിലാക്കുന്നത്.
    Published by:Jayesh Krishnan
    First published: