PC George | 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങെന്നെ നിരാശപ്പെടുത്തി': പിണറായി വിജയന് പി.സി ജോർജിന്റെ തുറന്ന കത്ത്

Last Updated:

ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും പിസി കത്തില്‍ പറഞ്ഞു

പി.സി. ജോർജ്
പി.സി. ജോർജ്
കോട്ടയം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി പി.സി ജോർജ് . 'മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വലിയ ആവേശത്തോടെയാണ് പൂർണമായി കണ്ടത് എന്നാൽ തന്നെ നിരാശപ്പെടുത്തിക്കളഞ്ഞു' വെന്നാണ്  പിസി ജോർജ് കത്തിൽ പറഞ്ഞത്.
സ്വർണക്കടത്തിൽ ആരോപണ വിധേയനായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും  ഉത്തരവ് ഇടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു. എങ്കിൽ എത്ര നന്നായിരുന്നുവെന്നും പി.സിയുടെ കത്തിലുണ്ട്.
ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായമെന്ന് എഴുതിയാണ് പിസി ജോർജ് തന്റെ തുറന്ന കത്ത് അവസാനിപ്പിക്കുന്നത്.
advertisement
പിസി ജോര്‍ജ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിന്‍റെ പൂര്‍ണരൂപം
മുഖ്യമന്ത്രി പിണറായി വിജയന്  ഒരു  തുറന്ന കത്ത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
അങ്ങയുടെ പത്രസമ്മേളനം വലിയ ആവേശത്തോടെയാണ് നോക്കിയിരുന്ന് പൂർണ്ണമായും ഞാൻ കണ്ടത്. അങ്ങ് എന്നെ നിരാശപ്പെടുത്തി. ഞാൻ പ്രതീക്ഷിച്ചത് സ്വർണകളളക്കടത്തിന്റെ പേരിൽ ജനമനസ്സിൽ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായം. 
advertisement
സ്നേഹപൂർവ്വം, പി സി ജോർജ്
പത്രസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഇവിടെയാദ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലുണ്ടായ സംഭവങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ര സമ്മേളനത്തിൽ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി. ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസാരിക്കുന്നയാളുടെ ഇഷ്ടത്തിന് അനുസരിച്ചല്ലല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്ര സമ്മേളനത്തിൽ പങ്കെടുത്തയാളെ ഇറക്കിവിടുമെന്നാണ് ഭീഷണി.വിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള ആക്രോശങ്ങളും വന്നു.
advertisement
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. എസ്എഫ്ഐ മാർച്ചിനെ സിപിഎം ജില്ലാ കമ്മിറ്റി അനുകൂലിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയും അക്രമത്തെ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അനിഷ്ട സംഭവം
ഗൗരവമായി കണ്ട് സർക്കാർ കർക്കശമായ നിയമ നടപടികളിലേയ്ക്ക് കടന്നു. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പെൺകുട്ടികൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങെന്നെ നിരാശപ്പെടുത്തി': പിണറായി വിജയന് പി.സി ജോർജിന്റെ തുറന്ന കത്ത്
Next Article
advertisement
'സിഎം വിത്ത് മീ'യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ
'സിഎം വിത്ത് മീ'യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ
  • 'സിഎം വിത്ത് മീ'യിൽ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ചു

  • ഓൺലൈൻ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനായ വെൺമണി സ്വദേശി അർജുൻ അറസ്റ്റിൽ.

  • ടോൾഫ്രീ നമ്പറിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞതിന് അർജുൻക്കെതിരെ കേസെടുത്തു.

View All
advertisement