നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കും: പിഡിപി

Last Updated:

'എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കാര്യമായ പ്രവർത്തനവുമായി മുന്നോട്ടുപോകും. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്'

എല്‍‌ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പ്രവർത്തിക്കും
എല്‍‌ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പ്രവർത്തിക്കും
നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസർ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാജ്യത്തിന്റെ മഹാവിപത്തായ വർഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതൽ ചേർന്നുനിൽക്കാൻ പിഡിപിക്ക് കഴിയുന്നത്. ആ നിലപാടാണ് കേരളത്തിൽ വർഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നത്. മണ്ഡലത്തില്‍ രാഷ്ട്രീയ നിലപാടുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകും.
എല്‍‌ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. നിലമ്പൂര്‍ മണ്ഡലത്തിൽ ജനാധിപത്യത്തിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി കാര്യമായ പ്രവർത്തനവുമായി മുന്നോട്ടുപോകും. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്.
ഇതും വായിക്കുക: Kerala Weather Updates| വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒൻപത് വർഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, സാമൂഹ്യ നീതി ഉറപ്പാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്തുവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. നിലപാടുകളിൽ ശക്തമായി ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂർ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പിഡിപി നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാപാര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു, വൈസ് ചെയർമാൻ ശശി പൂവഞ്ചന, സിയാവുദ്ധീൻ തങ്ങൾ, ജന. സെക്രട്ടറി മൈലക്കാട് ഷാ, മജീദ് ചേർപ്പ്, ഇബ്രാഹിം തിരൂരങ്ങാടി, ജാഫർ അലി ദാരിമി, സക്കീർ പരപ്പനങ്ങാടി, ഹുസൈൻ കാടാമ്പുഴ,ഷാഹിർ മൊറയൂർ, ഹസ്സൻകുട്ടി, അബ്ദുൾ ബാരിർഷാദ് തുടങ്ങിയവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കും: പിഡിപി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement