ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം

Last Updated:

ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്

News18
News18
കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാത്രി ഒരു മണിയോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിലാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഏറ്റുമാനൂർ പോലീസ് അറിയിച്ചു.
ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത് എന്ന് നാട്ടുകാർ പറയുന്നു. അഗ്നിശമന സേനയും ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement