UAPA അറസ്റ്റ്: പിബിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
UAPA അറസ്റ്റ്: പിബിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പിണറായിക്കെതിരെ പിബിയിൽ വിമർശനം ഉയർന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ
Last Updated :
Share this:
തിരുവനന്തപുരം: യുഎപിഎ അറസ്റ്റ് വിഷയത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് അതൃപ്തിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമർശനങ്ങളൊന്നും പിബിയിൽ വന്നിട്ടില്ലെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് വിദ്യാർഥികളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പിണറായിക്കെതിരെ പിബിയിൽ വിമർശനം ഉയർന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി യുഎപിഎ ചുമത്തിയതിനെതിരെയായിരുന്നു വിമർശനം.
പൊലീസാണ് വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതെന്നും സർക്കാരല്ലെന്നും മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നുവെങ്കിലും ഈ നിലപാടിലും പിബി അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. തുടർന്നാണ് മുഖ്യമന്ത്രി ഇത്തരം റിപ്പോർട്ടുകൾ തള്ളി സഭയിൽ വിശദീകരണം നൽകിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.