OK ഗുഡ്നൈറ്റ്; അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കോടിയേരിയെ ട്രോളി പി.കെ ഫിറോസ്
- Published by:user_49
Last Updated:
പകരത്തിന് പകരം നൽകി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്
ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പകരത്തിന് പകരം നൽകി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്.
OK ഗുഡ്നൈറ്റ് എന്ന രണ്ട് വാക്ക് മാത്രമാണ് പി.കെ.ഫിറോസ് ഫേസ്ബുക്കിൽ എഴുതിയത്. ഈ രണ്ട് വാക്കിന് പിന്നാലെയുള്ള സംഭവം ഇങ്ങനെയാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാട് സെപ്റ്റംബര് 2 നാണ് പി.കെ ഫിറോസ് വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിച്ചത്.
പി.കെ ഫിറോസ് വാർത്താസമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ 'ഓക്കെ, ഗുഡ്നൈറ്റ്' എന്നാണ് പ്രതികരിച്ചത്. സോഷ്യൽമീഡിയയിൽ അടക്കം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായാണ് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പി.കെ ഫിറോസ് അതേ വാചകങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2020 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
OK ഗുഡ്നൈറ്റ്; അറസ്റ്റിലായതിന് പിന്നാലെ ബിനീഷ് കോടിയേരിയെ ട്രോളി പി.കെ ഫിറോസ്