സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി

Last Updated:

പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു

പി.കെ. ശ്രീമതി
പി.കെ. ശ്രീമതി
ബീഹാർ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിയുടെ (P. K. Sreemathy) പണവും രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. വനിതാ അസോസിയേഷൻ സമ്മേളനത്തിനായി കൊൽക്കത്തയിൽ നിന്ന് ബീഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മോഷണം നടന്നത്.
40,000 രൂപ, ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകൾ, ആഭരണങ്ങൾ, ഒരു ഫോൺ എന്നിവയുൾപ്പെടെ അടങ്ങിയ ബാഗാണ് മോഷണം പോയത്. പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. സിപിഎം നേതാവ് മറിയം ദാവ്‌ലയും ശ്രീമതിയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് കൊൽക്കത്തയിൽ നിന്ന് ശ്രീമതി ട്രെയിനിൽ കയറി. രാവിലെ 7 മണിക്ക് ട്രെയിൻ സമസ്തിപൂരിൽ എത്തേണ്ടതായിരുന്നു. രാവിലെ 5.30 ന് ദർശിംഗ് സരായ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്റെ ബാഗ് മോഷണം പോയ വിവരം അറിഞ്ഞതെന്ന് ശ്രീമതി പറഞ്ഞു. ലോവർ ബെർത്തിൽ ഉറങ്ങുകയായിരുന്ന അവർ ബാഗ് തലയ്ക്കരികിൽ വച്ചിരുന്നു. ബാഗ് ഒരു ഷാൾ കൊണ്ട് മൂടി ഉറങ്ങി. സംഭവത്തെക്കുറിച്ച് ആർപിഎഫ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഡിജിപിക്ക് പരാതി നൽകിയതായും ശ്രീമതി പറഞ്ഞു.
advertisement
Summary: CPM leader and former minister P. K. Sreemathy's bag containing money and documents was stolen during her trip to Bihar. The theft took place while she was travelling by train from Kolkata to Samastipur in Bihar for a women's association conference
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി
Next Article
advertisement
സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി
സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി
  • സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ 40,000 രൂപയും രേഖകളും ആഭരണങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ മോഷണം പോയി

  • കൊൽക്കത്തയിൽ നിന്ന് ബീഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 4 മണിക്ക് മോഷണം.

  • മോഷണത്തെക്കുറിച്ച് ആർപിഎഫ് സ്റ്റേഷനിലും ഡിജിപിക്കും പരാതി നൽകിയതായി ശ്രീമതി അറിയിച്ചു

View All
advertisement