വിദ്യാർത്ഥികളെ... ശനിയാഴ്ചത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തും
തിരുവനന്തപുരം: രണ്ടാംപാദ വാർഷിക പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച (ഡിസംബർ 20) നടത്താനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷാ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തും.
അതേസമയം ചോദ്യപേപ്പർ മാറി പൊട്ടിച്ചതാണ് പരീക്ഷ മാറ്റിവയ്ക്കാൻ കാരണമെന്നാണ് സൂചന. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ് അവധി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെ അവധി ദിവസങ്ങളുടെ എണ്ണം 12ആയി വർധിച്ചിരുന്നു.
Summary: The Plus Two Hindi examination, which was scheduled to be held on Saturday (December 20) as part of the second terminal (half-yearly) examinations, has been postponed. The General Education Department announced in a circular that the exam is being deferred due to technical reasons. The postponed examination will now be conducted on January 5 in the afternoon session, the day schools reopen after the Christmas vacation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 19, 2025 8:26 PM IST







